Times Kerala

” ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം” കഠ് വയിൽ കൊല്ലപ്പെട്ട എട്ടു വയസുകാരിയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍

 

ന്യൂഡല്‍ഹി: താനും ബലാൽസംഗത്തിന് ഇരാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് കഠ് വയിൽ കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. ”എനിക്കറിയില്ല, ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം. അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ ഒറ്റപ്പെടുത്തി. എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന് തനിക്കറിയില്ല ” ദീപിക വാർത്താ ഏജൻസി എ.എൻ.ഐയോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസവും ഭീഷണിപ്പെടുത്തൽ ഉണ്ടായി. നിന്നെ ഞങ്ങൾ മറക്കില്ലെന്നാണ് പറഞ്ഞത്. ഹിന്ദു വിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹത്തിൽ ഒറ്റപ്പെടുത്തി. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. നീതി നടപ്പാകണം. ആ എട്ടു വയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെന്നും ദീപിക സിങ് പറഞ്ഞു. കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബത്തിന് വേണ്ടി ജമ്മു കശ്മീർ ഹൈകോടതിയിൽ ഹാജരായത് അഡ്വ. ദീപിക സിങ് ആയിരുന്നു.

Related Topics

Share this story