Times Kerala

ഡോ. ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം; അംബേദ്കറുടെ കുടുംബം

 
ഡോ. ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം; അംബേദ്കറുടെ കുടുംബം

മുംബൈ: രാജ്യത്തിന്റെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം. മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ടാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം. വസതിയിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സിസിടിവി ക്യാമറയും അജ്ഞാതസംഘം നശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ആക്രമണത്തിന്റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബിംറാവു അംബേദ്കറും ആഹ്വാനം ചെയ്തു.

Related Topics

Share this story