Times Kerala

യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന; ഇരുവരും വിവാഹിതരല്ലെന്ന് പോലീസ്; മരിച്ച യുവാവ് മുൻപ് പോക്സോ കേസിലെ പ്രതി

 
യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന; ഇരുവരും വിവാഹിതരല്ലെന്ന് പോലീസ്; മരിച്ച യുവാവ് മുൻപ് പോക്സോ കേസിലെ പ്രതി

ആലപ്പുഴ: യുവാവി​നെയും യുവതി​യെയും വാടക വീട്ടി​നു‌ള‌ളി​ല്‍ മരി​ച്ച നി​ലയി​ല്‍ കണ്ടെത്തി​യ സംഭവം കൊലപാതകമാണെന്ന് സൂചന. ആലപ്പുഴയി​ലെ ചെന്നി​ത്തലയി​ലാണ് പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനി ദേവിക (20) എന്നിവരെ മരി​ച്ച നി​ലയി​ല്‍ കണ്ടത്. ജി​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ല്‍ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം. അതേസമയം, ഇരുവരും വി​വാഹി​തരല്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസം മുൻപാണ് ഇവര്‍ ചെന്നി​ത്തലയി​ല്‍ എത്തി​യത്. ഇന്ന് രാവിലെ പെയിന്റിങ് കരാറുകാരൻ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭി​ച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story