Times Kerala

സ്വർണക്കടത്തുമായി ബന്ധമില്ല; ഷാർജയിലെ അൽ-സത്താർ സ്പൈസസ് ട്രേഡിങ് സ്ഥാപന ഉടമ; ഫാസിലിനെ അറിയില്ലെന്നും മൊഴി

 
സ്വർണക്കടത്തുമായി ബന്ധമില്ല; ഷാർജയിലെ അൽ-സത്താർ സ്പൈസസ് ട്രേഡിങ് സ്ഥാപന ഉടമ; ഫാസിലിനെ അറിയില്ലെന്നും മൊഴി

ദുബായ്: സർക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കിയ തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഷാർജയിലെ അൽ-സത്താർ സ്പൈസസ് ട്രേഡിങ് സ്ഥാപന ഉടമ. ബന്ധമില്ലെന്ന് മാത്രമല്ല ബാഗേജ് അയച്ചതെന്ന് പറയുന്ന ഫാസിൽ എന്നയാളെ അറിയില്ലെന്നും സ്ഥാപനത്തിന്റെ ഉടമയായ മലയാളി വ്യക്തമാക്കുന്നു.ഷാർജയിൽ ഭക്ഷ്യവസ്തുക്കളും ഡ്രൈഫ്രൂട്ട്സും വിൽക്കുന്ന സ്ഥാപനമാണ് അൽ-സത്താർ സ്പൈസസ്. ഈ സ്ഥാപനത്തിന്റെ ഇൻവോയ്സ് സഹിതമാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്.

Related Topics

Share this story