Times Kerala

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്; ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി

 
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്; ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിൽ പോകുന്നതായി സൂചന. രണ്ടു മാസത്തെ അവധിക്കാണ് ശിവശങ്കർ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. അതേസമയം, മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ശിവശങ്കർ നിർബന്ധിത അവധിക്ക് അപേക്ഷ നൽകിയതെന്നാണ് വിവരം. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയത്. അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.

Related Topics

Share this story