Times Kerala

വിവരം അറിഞ്ഞപ്പോൾ തകർന്നു പോയി, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണം: സ്വപ്‌നയുടെ അമ്മ

 
വിവരം അറിഞ്ഞപ്പോൾ തകർന്നു പോയി, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണം: സ്വപ്‌നയുടെ അമ്മ

തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണവിധേയയായ മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ. വാർത്തകൾ അറിഞ്ഞപ്പോൾ തകർന്നുപോയെന്നും
മകള്‍ കുറച്ചുനാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ‘അമ്മ പറയുന്നു.

സ്വര്‍ണ കളളക്കടത്ത് കേസ്‌ പുറത്ത് വന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. രണ്ടു ദിവസം മുന്‍പ് സ്വപ്‌ന ഫ്‌ലാറ്റില്‍ നിന്ന് പോകുന്ന ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വപ്ന താമസിച്ചിരുന്ന ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നിർണായകമായ ചില വിവരങ്ങൾ പരിശോധനയിൽ കിട്ടിയതായാണ് വിവരം.
സ്വര്‍ണ കളളക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് കേസില്‍ അറസ്റ്റിലായ പ്രതി സരിത്ത് നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പല കാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസില്‍ അടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത്ത് കസ്റ്റംസിനു മൊഴി നൽകിയിരുന്നു.

അതേസമയം, സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന വാർത്തകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും എം. ശിവശങ്കറിനെ മാറ്റി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെയാണ് നടപടി.ശിവശങ്കറിനു പകരം മിർ മുഹമ്മദ് ഐഎഎസ് നാണു മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരും.

Related Topics

Share this story