Times Kerala

മറുപടി പറഞ്ഞേ പറ്റു..! കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ‘കമ’ എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?..;ഹരീഷ് പേരടി

 
മറുപടി പറഞ്ഞേ പറ്റു..! കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ‘കമ’ എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?..;ഹരീഷ് പേരടി

സംവിധായക വിധു വിന്‍സെന്റ് ഡബ്ലുസിസിയില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. ഇപ്പോളിതാ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ‘കമ’ എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്നും ഫേസ്ബുക്കിലൂടെ ഹരീഷ് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..;

എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…

Related Topics

Share this story