Times Kerala

സ്വർണ്ണക്കടത്ത് കേസ് ;ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും

 
സ്വർണ്ണക്കടത്ത് കേസ് ;ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും

തിരുവനന്തപുരം:കേരളത്തിലെ വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ച സംഭവത്തിലും സ്വർണ്ണക്കടത്ത് കേസിലും  ഐടി വകുപ്പ് സെക്രട്ടറിയോട്  വിശദീകരണം തേടും.  തനിക്ക് സ്വപ്നയുടെ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത് .

.ഇവരുടെ  ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്നാണ് പുതിയ ആരോപണം . ഇദ്ദേഹത്തെ ഈ  സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനാണ്  ആലോചന  .

Related Topics

Share this story