Times Kerala

ഇടുക്കിയിലെ ബെല്ലി ഡാൻസും, നിശാ പാർട്ടിയും; ആറു പേർ അറസ്റ്റിൽ

 
ഇടുക്കിയിലെ ബെല്ലി ഡാൻസും, നിശാ പാർട്ടിയും; ആറു പേർ അറസ്റ്റിൽ

തൊടുപുഴ∙ ഉടുമ്പൻചോലയിലെ റിസോർട്ടിൽ നിശാ പാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ 6 പേർ അറസ്റ്റിൽ. റിസോർട്ടിന്റെ ലൈസൻസ് റദ്ദ് ചെയ്തു. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജാപ്പാറമെട്ട് ഭാഗത്ത് പ്രവർത്തിക്കുന്ന ജംഗിൾ പാലസ് റിസോർട്ടിലാണ് നിശാ പാർട്ടി നടന്നത്.കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസ് എന്ന ക്രഷർ യൂണിറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിശാപാർട്ടി സംഘടിപ്പിച്ച റിസോർട്ടിന്‍റെ ലൈസൻസ് റദ്ദ് ചെയ്യാൻ ഉടുമ്പൻചോല പഞ്ചായത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ബെല്ലി ഡാൻസിനായി എത്തിയ വിദേശനർത്തകി വിസാ ചട്ടങ്ങൾ പാലിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയിൽ താമസിക്കുന്ന യുക്രൈൻ സ്വദേശിനിയാണ് നർത്തകി. ഇവരെ ഉടൻ ചോദ്യം ചെയ്യും. മദ്യസൽക്കാരം നടന്നെന്ന ആരോപണത്തിൽ എക്സൈസും അന്വേഷണം നടത്തുന്നുണ്ട്.

Related Topics

Share this story