Times Kerala

കുറുപ്പംപടിയിൽ നിന്നും 400 കിലോ റബർ ഷീറ്റും മോഷ്ടിച്ചു മുങ്ങിയ യുവാക്കൾ കടുത്തുരുത്തിയിൽ വച്ച് പിടിയിലായി; പിടിയിലായവർ അൻപതിലേറെ കേസുകളിൽ പ്രതികൾ

 
കുറുപ്പംപടിയിൽ നിന്നും 400 കിലോ റബർ ഷീറ്റും മോഷ്ടിച്ചു മുങ്ങിയ യുവാക്കൾ കടുത്തുരുത്തിയിൽ വച്ച് പിടിയിലായി; പിടിയിലായവർ അൻപതിലേറെ കേസുകളിൽ പ്രതികൾ

കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബർഷീപ്പും 4500 രൂപയും മോഷ്ടിച്ച സ്ഥലം വിട്ട അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ മൂന്നു പേർ കടുത്തുരുത്തിയിൽ വച്ച് പിടിയിലായി. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടിൽ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടിൽ ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ വീട്ടിൽ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേർന്നു അറസ്റ്റ് ചെയ്തത്.

Related Topics

Share this story