Times Kerala

മരത്തില്‍ തൂങ്ങിയാടുന്ന ”സിനിമയില്‍ അവസരം”.,ചതികളില്‍ പോയി വീഴാതിരിക്കുക, വീണു കഴിഞ്ഞാല്‍ സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരും..;വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കെതിരെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍

 
മരത്തില്‍ തൂങ്ങിയാടുന്ന ”സിനിമയില്‍ അവസരം”.,ചതികളില്‍ പോയി വീഴാതിരിക്കുക, വീണു കഴിഞ്ഞാല്‍ സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരും..;വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കെതിരെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍

സിനിമയിൽ അവസരം എന്ന് കേൾക്കുമ്പോൾ എടുത്തുചാടുന്നവർ സൂക്ഷിക്കണമെന്ന് നിർമ്മാതാവും  പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. റോഡരുകിലെ മരത്തില്‍ ഫോണ്‍ നമ്പര്‍ അടക്കമുള്ള ”സിനിമയില്‍ അവസരം” എന്ന ഫ്‌ളെക്‌സിന്റെ ചിത്രം പങ്കുവച്ചാണ് ഷിബു ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഷിബു ജി സുശീലന്റെ കുറിപ്പ്:

ജാഗ്രത
ഇന്ന് കണ്ട കാഴ്ച ആണ് വൈറ്റില ജംഗ്ഷന്‍ കഴിഞ്ഞു ആലപ്പുഴ ഭാഗത്തേക്ക് ജസ്റ്റ് പോകുമ്പോള്‍ മരത്തില്‍ കയറി കെട്ടിയിരിക്കുന്നു….
സിനിമയില്‍ അവസരം
കോണ്‍ടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് .
ഇതില്‍ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല .ഇനി എത്ര പേര് വീഴും അറിയില്ല..
പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകള്‍ ഉണ്ടായാല്‍ നല്ലത്..
വീണിട്ടുണ്ടെങ്കില്‍ അത് അവസാനം സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരും
പിന്നെ ചാനലില്‍ ചര്‍ച്ചകള്‍ .
സിനിമ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും…സംഘടന ആണോ ഈ മരത്തില്‍ ബോര്‍ഡ് വെച്ചത്? അല്ലല്ലോ ..
സത്യം അറിയാതെ കുറ്റപ്പെടുത്തുവാന്‍ എല്ലാവര്‍ക്കും പറ്റും .
ചിലപ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മനപൂര്‍വ്വവും ആകാം..
കാര്യങ്ങള്‍ അറിയാതെ പറയുന്നതിന് മുന്‍പ് ഓര്‍ക്കുക..സിനിമക്കാര്‍ക്കും കുടുംബങ്ങള്‍ ഉണ്ട് .
അപ്പോള്‍ ഇതൊക്കെ കണ്ടു ഇറങ്ങി പുറപ്പെടുന്നവര്‍ പലവട്ടം ആലോചിക്കുക ചിന്തിക്കുക…എന്നിട്ട് ചതിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുക .ഇനിയെങ്കിലും ഈ ചതികളില്‍ പോയി വീഴാതിരിക്കുക..
ഇതൊക്കെ അവസാനം സിനിമയുടെ മേല്‍ വന്നു വീഴുന്ന ബോംബുകളാണ്..

നടി ഷംന കാസിമിന് നേരെ ബ്ലാക്ക്‌മെയിലിംഗ് ഉണ്ടായ സാഹചര്യത്തിലാണ് സിനിമാമേഖല കൂടുതല്‍ ജാഗരൂഗരായത്. ഇതോടെ സിനിമാക്കാര്‍ക്ക് അല്ലാതെ അഭിനേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക നിര്‍ദേശിച്ചിരുന്നു. വ്യാജ കാസ്റ്റിങ് കോളുകളില്‍ വീഴരുതെന്ന മുന്നറിയിപ്പോടെ അന്ന ബെന്‍ അഭിനയിച്ച ഒരു ബോധവത്ക്കരണ വീഡിയോയും ഇതിനായി ഫെഫ്ക നിര്‍മ്മിച്ചിട്ടുണ്ട്.

Related Topics

Share this story