Times Kerala

പത്തനംതിട്ടയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ; അറസ്റ്റിലായവരിൽ കെഎസ്ആർടിസി ജീവനക്കാരനും

 
പത്തനംതിട്ടയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ; അറസ്റ്റിലായവരിൽ കെഎസ്ആർടിസി ജീവനക്കാരനും

പത്തനംതിട്ട: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനടക്കം നാല് പേരെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയിൽ കഴിഞ്ഞ മാസം 26 തീയതി മലയാലപ്പുഴയിലെ സഹകരണബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയതോടെയാണ് സംഘം പിടിയിലാകുന്നത്. കെഎസ്ആർടിസി ജീവനക്കാരനും ഉടുമ്പുചോല സ്വദേശിയുമായ അഖിൽ ബിനു ബാങ്കിലെത്തി പണയംവെക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇടുക്കിയിലാണ് പ്രതികൾ മുക്കു പണ്ടം ഉണ്ടാക്കുന്നത്. ബാങ്കുകൾക്ക് പുറമെ സ്വർണക്കടകളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Related Topics

Share this story