Times Kerala

ക്രിപ്‌റ്റോ കറൻസി ഇടപാട്: തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; കോൺഗ്രസ് നേതാവ് ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

 
ക്രിപ്‌റ്റോ കറൻസി ഇടപാട്: തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; കോൺഗ്രസ് നേതാവ് ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: ക്രിപ്‌റ്റോ കറൻസി ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം സ്വദേശി നവാസിനെയാണ് ക്വട്ടേഷൻ സംഘം തൃശ്ശൂരിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 11 പേരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ 11 മണിയോടെ കാറിൽ എത്തിയ സംഘം നവാസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ വാഹനം വടക്കാഞ്ചേരിയിൽ നിന്നും കണ്ടെത്തി.വാഹനത്തെ കുറിച്ച് നടത്തിയ പരിശോധനയിൽ ആണ് അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ എത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം താനൂർ സ്വദേശിയായ കോൺഗ്രസ് നേതാവ് ഷൗക്കത്തും സുഹൃത്തുക്കളുമാണ് ക്വട്ടേഷൻ നൽകിയത്.എറണാകുളത്തെ വീട്ടിൽ ഒളിച്ചുകഴിയവേ ആണ് പ്രതികൾ പിടിയിലായത്.

Related Topics

Share this story