Times Kerala

ലോകത്ത് കോവിഡ് മരണം 532,018 കടന്നു

 
ലോകത്ത് കോവിഡ് മരണം 532,018 കടന്നു

ന്യൂയോർക്ക്: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി കൊറോണ വൈറസ് മരണതാണ്ഡവം തുടരുന്നു. ലോകത്ത് 11,347,773 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 532,018 കടന്നു. 5,016,956 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയവും, ലോക രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ എത്തിയിരിക്കുകയാണ്.പ്രതിദിനം 25,000 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 421 മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആകെ 6,97,887 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ മരണം 19,700 കടന്നു.

Related Topics

Share this story