Times Kerala

വൈദ്യുതി ബില്ലടക്കാനായി പെയിന്റിങ്ങ് വാങ്ങി എന്നെ സഹായിക്കു.,അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ സൂക്ഷിക്കുകയാണ്..; അര്‍ഷാദ് വാര്‍സി

 
വൈദ്യുതി ബില്ലടക്കാനായി പെയിന്റിങ്ങ് വാങ്ങി എന്നെ സഹായിക്കു.,അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ സൂക്ഷിക്കുകയാണ്..; അര്‍ഷാദ് വാര്‍സി

വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി.ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കറണ്ട് ബില്ല് അടക്കാനായി പെയിന്റിങ്ങുകൾ വിൽക്കേണ്ട അവസ്ഥയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

1.03 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് അടക്കാനായി അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടത്. അദാനിയുടെ വൈദ്യുതി ബില്ലടക്കാനായി എന്റെ പെയിന്റിങ്ങുകള്‍ നിങ്ങള്‍ വാങ്ങണം എന്ന അപേക്ഷയാണ് താരം ട്വിറ്ററിൽ കുറിച്ചത്. അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ സൂക്ഷിക്കുകയാണെന്നും അര്‍ഷാദ് തന്റെ ട്വീറ്റിലൂടെ പരിഹസിച്ചു.

വൈദ്യുത ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങളായ താപ്സി പന്നു,വീർ ദാസ്, ദാസ്, രേണുക ഷഹാനെ,അലി ഫസൽ, ഡിനോ മോറിയ, പുൽകിത് സാമ്രാട്ട് , ഹുമ ഖുറേഷി എന്നിവർ രംഗത്തെത്തിയിരുന്നു.

Related Topics

Share this story