Times Kerala

നൂറിലധികം പേരെ പങ്കെടുപ്പിച്ചു പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചു; ഭീതിയിൽ ജനങ്ങൾ

 
നൂറിലധികം പേരെ പങ്കെടുപ്പിച്ചു പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചു; ഭീതിയിൽ ജനങ്ങൾ

ഹൈദരാബാദ്: ജ്വല്ലറി ഉടമ കോവിഡ് ബാധിച്ചു മരിച്ചതോടെ ഭീതിയിലാണ് ഹൈദരാബാദിലെ ഹിമായത്നഗറിലെ ജനങ്ങൾ . മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ വീട്ടിൽ നടന്ന പിറന്നാൾ പാർട്ടിയിൽ നൂറിലധികം പേരാണ് പങ്കെടുത്തതാന് പരിസരവാസികളെ ഭീതിയുടെ മുള്മുനയിലാക്കിയത്. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്.ജ്വല്ലറി ഉടമയുടെ മരണ വാർത്ത വന്നതോടെ പാർട്ടിയിൽ പങ്കെടുത്തവർ പലരും പരിശോധനയ്ക്ക് വിധേയരായതായാണ് റിപ്പോർട്ട്.

Related Topics

Share this story