Times Kerala

യുവതിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പോണ്‍ സൈറ്റുകളില്‍ പങ്കുവെച്ച് കോളജ് പ്രൊഫസർ; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി 

 
യുവതിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പോണ്‍ സൈറ്റുകളില്‍ പങ്കുവെച്ച് കോളജ് പ്രൊഫസർ; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി 

ഗുവാഹത്തി: യുവതിക്ക് ഒപ്പം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും, ദൃശ്യങ്ങൾ ചിത്രീകരിച്ചു പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ കോളജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്ത . അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്‌ജ്യോതി ചൗധരിയാണ് പോലീസിന്റെ പിടിയിലായത്. സര്‍വകലാശാല രജിസ്റ്റാര്‍ ഡോ. ഹരിചന്ദ്ര മഹന്തയുടെ പരാതിയിലാണ് പൊലീസ് പ്രൊഫസര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിരവധി പെണ്‍കുട്ടികള്‍ക്ക് ഒപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വീഡിയോകളും ചിത്രീകരിച്ചിട്ടുണ്ടെന്നും ഇയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോകള്‍ പകര്‍ത്താനായി ഉപയോഗിച്ചിരുന്ന ക്യാമറ അടക്കം പല ഉപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.

അതേസമയം, സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ല വീഡിയോയിലുള്ളതെന്നും അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു. സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥിനികളുമായി ചേര്‍ന്നാണ് പ്രൊഫസര്‍ വീഡിയോ നിര്‍മിച്ചെന്ന രീതിയില്‍ അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.

Related Topics

Share this story