Times Kerala

കേരളത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 2228 ആയി

 
കേരളത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 2228 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Topics

Share this story