Times Kerala

യുവാവിനെ വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ; കൂടുതൽ പ്രതികളുണ്ടെന്നു പോലീസ്

 
യുവാവിനെ വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ; കൂടുതൽ പ്രതികളുണ്ടെന്നു പോലീസ്

എറണാകുളം: യുവാവിനെ വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ. മാറമ്പള്ളി സ്വദേശി ഷഫീക്ക് (33), നെടുമ്പാശ്ശേരി സ്വദേശി ഫൈസൽ (32) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. അത്താണിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 16ന് കുട്ടുമ്മശ്ശേരി സ്വദേശി രഞ്ജിത്തിനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. ആലുവ യുസി കോളജിന് സമീപത്ത് വച്ചായിരുന്നു സംഭവം.അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആലുവ പോലീസ് അറിയിച്ചു.

Related Topics

Share this story