Times Kerala

കാണാതായ പ്രവാസിയുടെ മൃതദേഹം അഴുക്കുചാലിൽ; കൈകാലുകൾ കൂട്ടി കെട്ടിയ രീതിയിൽ

 
കാണാതായ പ്രവാസിയുടെ മൃതദേഹം അഴുക്കുചാലിൽ; കൈകാലുകൾ കൂട്ടി കെട്ടിയ രീതിയിൽ

ന്യൂഡൽഹി: കാണാതായ പ്രവാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പഹർഗഞ്ചിലെ ചുനാ മണ്ഡിയിൽ നിന്നും ജൂൺ 22ന് കാണാതായ പ്രവാസിയുടെ മൃതദേഹമാണ് ഹരിയാനയിലെ സോണിപട്ടിലെ സർദാർ ഗോഹാൻ അഴുക്കുചാലിൽ നിന്നും കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ 68കാരനായ രാജേന്ദ്ര അബോട്ട് ലോക്ക് ഡൗണിനെ തുടർന്നാണ് ഡൽഹിയിൽ താമസമാക്കിയത്. ഇയാളെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ വീട്ടു ജോലിക്കാരെ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Related Topics

Share this story