Times Kerala

കയ്പമംഗലത്ത് കരനെൽകൃഷിക്ക് തുടക്കം

 
കയ്പമംഗലത്ത് കരനെൽകൃഷിക്ക് തുടക്കം

തൃശ്ശൂർ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തിൽ കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്ത് മൂന്നാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കൽ. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലമൊരുക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ജ്യോതി നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വാർഡംഗം സുരേഷ് കൊച്ചുവീട്ടിൽ, കൃഷി ഓഫീസർ എൻ ശാന്തി, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അരയങ്ങാട്ടിൽ, സി.ഡി.എസ്.അംഗം ഫാത്തിമ എന്നിവർ പങ്കെടുത്തു.

Related Topics

Share this story