Times Kerala

മുഖത്ത് ആവി പിടിയ്ക്കുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കും

 
മുഖത്ത് ആവി പിടിയ്ക്കുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കും

മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖസൗന്ദര്യത്തിന് വളരെ പ്രധാനമാണ്. മുഖത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് മുഖത്തിന് ശുദ്ധവായു ലഭിക്കാനുള്ള മാര്‍ഗം. ആവി പിടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പൂര്‍ണമായി അറിയൂ.

ചര്‍മം വൃത്തിയാക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണിത്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തില്‍ പുതിയ കോശങ്ങള്‍ക്ക് ഇടം നല്‍കാനുള്ള ഒരു മാര്‍ഗം. മുഖത്തെ അഴുക്കും എണ്ണയും ഈ രീതിയില്‍ പുറത്തു പോകും.

മുഖം വിയര്‍ക്കുകയാണ് ആവി പിടിയ്ക്കുമ്പോള്‍ സംഭവിക്കുന്നത്. ഇതുവഴിയാണ് മുഖത്തെ അഴുക്കുകള്‍ പുറന്തള്ളപ്പെടുന്നതും. ഇങ്ങനെ ഇത് ചര്‍മത്തെ സംരക്ഷിക്കുന്നു.

ചര്‍മത്തിന്റെ പ്രായക്കുറവിനും ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ഇത് സഹായിക്കും.

വരണ്ട ചര്‍മമുള്ളവര്‍ക്ക് ആവി പിടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ആവി പിടിയ്ക്കുന്നതു വഴി വരണ്ട ചര്‍മം പൊഴിയുകയാണ് ചെയ്യുന്നത്. സെബേഷ്യസ് ഗ്ലാന്റുകള്‍ തുറക്കുന്നതു വഴി മുഖത്ത് ഈര്‍പ്പം നില നില്‍ക്കുകയാണ് ചെയ്യുന്നത്.

മുഖക്കുരു മാറാനും ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. മുഖത്ത് ആവി പിടിച്ച ശേഷം മുഖത്ത് ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവില്‍ നിന്നും പസ് പുറത്തു കളയും. മുഖം ആവി പിടിയ്ക്കുമ്പോള്‍ സെബേഷ്യസ് ഗ്ലാന്റുകള്‍ സെബം പുറപ്പെടുവിയ്ക്കും. ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ പ്രത്യേകിച്ചും.

Related Topics

Share this story