Times Kerala

നിയമസഭയിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം ;പുതിയ ഉത്തരവ് പുറത്തിറക്കി

 
നിയമസഭയിലെ മുഴുവൻ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം ;പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭയിലെ എല്ലാ ജീവനക്കാരും തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം എന്ന് പുതിയ  ഉത്തരവ്.

 ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.   50 ശതമാനം ജീവനക്കാരാണ് നിലവിൽ  സർക്കാർ ഓഫീസുകളില്‍ ഹാജരക്കുന്നത് . കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് മേഖലകളിൽ  നിന്നുള്ള ഉദ്യോഗസ്ഥരെ ഈ  ഉത്തരവിൽ മാറ്റി നിർത്തിയിട്ടുണ്ട് .

ഉറവിടം അറിയാത്ത രോഗികൾ വർധിക്കുന്ന  സാഹചര്യത്തിൽ  തലസ്ഥാനത്ത് കർശന നിയന്ത്രണമാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Topics

Share this story