Times Kerala

ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു

 
ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു

ആലപ്പുഴ:  ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ  കളക്ടർ പ്രഖ്യാപിച്ചു . രോഗം  സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചിരുന്നു .

ഇവരുടെ  ഭർത്താവ് മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്ത ആളായതിനാൽ  ഹാർബറിലും തീരപ്രദേശങ്ങളിലും ഒരുപാട്  പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു . ഇതിനാൽ ആണ്  ആറ്, ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത് .

Related Topics

Share this story