Times Kerala

പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സൺ ടാൻ തടയാം

 
പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സൺ ടാൻ  തടയാം

മുഖസൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സണ്‍ ടാന്‍. പ്രത്യേകിച്ച് ചൂടു കൂടുതലുള്ള  കാലാവസ്ഥയില്‍ ചർമത്തിൽ വെയിലേറ്റുണ്ടാകുന്ന പാടുകൾ മായാൻ പ്രയാസമാണ് ഏറെ നാൾ നിലനിൽക്കുന്ന പിഗ്മെന്റഷൻ  സൺ ടാനു കാരണമാകുന്നു.

സണ്‍സ്‌ക്രീന്‍ ക്രീമുകളും ലോഷനുകളുമാണ് ഇതിനുള്ള പ്രധാന പരിഹാരം. എന്നാല്‍ ഇവ കൂടാതെ പ്രകൃതിദത്തമായ ചില വഴികളും സണ്‍ടാന്‍ തടയാന്‍ സഹായിക്കും.

സണ്‍ടാന്‍ തടയാനുള്ള  പ്രകൃതിദത്തമായ മാര്‍ഗങ്ങളെപ്പറ്റി അറിയൂ.

  1. ചെറുനാരങ്ങാനീര്, പനീനീര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി പത്തു പതിനഞ്ച് മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് സണ്‍ടാന്‍ മാറാന്‍ സഹായിക്കും.
  2. ഒരല്‍പം മഞ്ഞള്‍പ്പൊടി പുളിയുള്ള തൈരില്‍ പുരട്ടി മുഖത്തും കഴുത്തിലും പുരട്ടാം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
  3. കറ്റാര്‍ വാഴയുടെ ജെല്‍, അല്‍പം തേന്‍, തൈര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. സണ്‍ടാന്‍ മാറാന്‍ മാത്രമല്ലാ, മുഖത്തിന് നിറം വയ്ക്കാനും ഇത് സഹായിക്കും.
  4. കരിക്കിന്‍ വെള്ളവും സണ്‍ടാനില്‍ നിന്നും മുഖത്തെ സംരക്ഷിക്കും. ഇതൊരൽപ്പം  മുഖത്തു പുരട്ടിയാല്‍ മതിയാകും.
  5. ബേക്കിംഗ് സോഡ കൊണ്ട് പേസ്റ്റുണ്ടാക്കി മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാന്‍ നല്ലതാണ്.
  6. തക്കാളിയുടെ നീരും മുഖത്തു പുരട്ടുന്നത് വളരെ നല്ലതാണ്. സണ്‍ടാന്‍ മാറുക മാത്രമല്ല, മുഖത്തിന് മാര്‍ദവമുണ്ടാകാനും ഇത് നല്ലതു തന്നെ.
  7. ഉരുളക്കിഴങ്ങ് പേസ്റ്റാക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
  8. ബദാം അരച്ചത്, ചന്ദനം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും സണ്‍ടാനില്‍ നിന്നും മുഖം സംരക്ഷിക്കാനുള്ള നല്ലൊരു വഴിയാണ്.
  9. മുഖം സ്‌ക്രബ് ചെയ്യുന്നതും ആവി പിടിയ്ക്കുന്നതും നല്ലതു തന്നെ. ഇത് മൃതകോശങ്ങളെ അകറ്റാനും ഇതുവഴി സണ്‍ടാന്‍ ബാധിച്ച ചര്‍മകോശങ്ങളെ അകറ്റി പുതിയവ ഉണ്ടാകാനും സഹായിക്കും.
  10. ഓട്‌സ്, മഞ്ഞള്‍പ്പൊടി, തിളപ്പിക്കാത്ത പാല്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുക. സണ്‍ടാന്‍ മാറാന്‍ ഇതും നല്ലൊരു വഴിയാണ്

Related Topics

Share this story