Times Kerala

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍ ഞാനാണ് ; വീഡിയോ പങ്കുവെച്ച് മാധവന്‍

 
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍ ഞാനാണ് ; വീഡിയോ പങ്കുവെച്ച് മാധവന്‍

രാജ്യത്തൊട്ടാകെ ആരാധകരുള്ള നടനാണ് മാധവൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും പങ്കുവച്ചുള്ള മാധവന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘നള ദമയന്തി’ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് താരം പങ്കുവെച്ചത്.

”തിരുമാഗംല്യ ധാരണം” എന്ന ഗാനം വീണ്ടും കണ്ടതോടെ ”തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം നര്‍ത്തകന്‍” എന്നാണ് മാധവന്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ തളരാത്ത മനസാണ് താങ്കള്‍ക്ക്, ഒരോ പരാജയത്തിന് ശേഷവും തിളങ്ങുന്ന നക്ഷത്രം പോലെ നിങ്ങള്‍ ഉയര്‍ത്തേഴുന്നേറ്റു എന്നാണ് ആരാധകരുടെ കമന്റ്.

Related Topics

Share this story