Times Kerala

കുമാരപുരത്ത് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടി കൊന്നു

 

ആലപ്പുഴ: കുമാരപുരത്ത് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടി കൊന്നു. എരിക്കാവ് മൂന്നു കുളങ്ങരയില്‍ സ്വദേശിയായ ശ്രീകുമാര പിള്ളയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ക്യാന്‍സര്‍ രോഗിയായ സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ നിരന്തരം ഉപ്രദ്രവിക്കുന്നത് കൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി ഇത് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ ഉണ്ടായ വാക്കേറ്റത്തിനിടയാണ് കൊലപാതകം. പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Related Topics

Share this story