Times Kerala

തിയേറ്ററിൽ റിമോട്ട് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെ സ്റ്റിൽ അടിച്ചു കാണിച്ചു കൊടുത്തേനെ..;ബിനീഷ് ബാസ്റ്റിന്‍

 
തിയേറ്ററിൽ റിമോട്ട് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെ സ്റ്റിൽ അടിച്ചു കാണിച്ചു കൊടുത്തേനെ..;ബിനീഷ് ബാസ്റ്റിന്‍

കഷ്ടപ്പാടുകൾക്കിടയിൽ നിന്നും സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. ഇപ്പോഴിതാ ബിനീഷിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് വൈറലാകുന്നത്. ജൂലെെ നാല്, ഈ ദിനം ബിനീഷിന് ഏറെ പ്രധാനപ്പെട്ടതാണ്. ബിനീഷ് ആദ്യമായി അഭിനയിച്ച ചിത്രം പുറത്തിറങ്ങിയ ദിവസമാണ് ജൂലെെ നാല്. പാണ്ടിപ്പടയായിരുന്നു ആ ചിത്രം. ഇതേക്കുറിച്ചുള്ള ബിനീഷിന്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

പോസ്റ്റിന്റെ പൂർണ്ണരൂപം..;

ടീമേ…
ജൂലൈ നാലിൻറെ പ്രത്യേകത..
എൻറെ ഫസ്റ്റ് സിനിമ ..പാണ്ടിപ്പട ആണ്.. ജൂലൈ നാലിനു ആയിരുന്നു റിലീസിംഗ്.. 35 ദിവസം തമിഴ്നാട്ടിൽ ആ സിനിമയിൽ ഞാൻ അഭിനയിച്ചു.. ശ്രദ്ധേയമായ ഒരു വേഷം ചെയ്തു.. രാജൻ പി ദേവ് സാറിൻറെ ഗുണ്ട ആയിട്ട്.. ശ്രദ്ധേയമായ വേഷം ആയതുകൊണ്ട്..നാട്ടുകാരോടും വീട്ടുകാരോടും കൂട്ടുകാരോടൊക്കെ. ജൂലൈ നാലിന്. ഫസ്റ്റ് ഷോക്ക് തന്നെ ഞാൻ ക്ഷണിച്ചു.. എല്ലാവരും വന്നു.. പക്ഷേ സിനിമ കണ്ടപ്പോൾ എന്നെ ശ്രദ്ധിച്ചു നോക്കണം 😆.. തിയേറ്ററിൽ റിമോട്ട് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെ സ്റ്റിൽ അടിച്ചു കാണിച്ചു കൊടുത്തേനെ..😔.. ഇതൊരു സ്റ്റീൽ ഫോട്ടോയാണ്. ഇതിൽ എന്നെ കാണാം. 😆 …എന്നാലും വലിയ ഒരു എക്സ്പീരിയൻസ് ആയിരുന്നു എനിക്ക് ആ സിനിമ… ഇന്നേക്ക് 15 വർഷമായി… പിന്നീട് ഏത് ലൊക്കേഷനിൽ വെച്ച് കണ്ടാലും.. ഏതു പ്രോഗ്രാമിൽ വെച്ച് കണ്ടാലും. ദിലീപേട്ടൻ എന്നെ വിഷ് ചെയ്യാറുണ്ട് 👍♥ ഞാൻ അങ്ങോട്ടു പോയി സംസാരിക്കും.. അത്രയ്ക്ക് ഫ്രീഡം ഉണ്ട് ..♥..

Related Topics

Share this story