Times Kerala

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച ചിത്രം പുറത്ത്

 
ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച ചിത്രം പുറത്ത്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ. പ്രതികളായ ഹാരീസ്, അബൂബക്കർ, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. പാലക്കാട് പെൺകുട്ടികളെ സ്വർണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികൾ പിടിയിലായത്. അതേസമയം ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ ടിക്ടോക് താരം യാസിറിന്‍റെ മൊഴിയെടുത്തു. ഷംനയ്ക്ക് വിവാഹമാലോചിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് ദുബായില്‍ ജോലി ചെയ്യുന്ന യാസിറിന്‍റെ ചിത്രമായിരുന്നു. കേസുമായി ഒരു ബന്ധവുമില്ലെന്നും പ്രതികളെ അറിയില്ലെന്നും ടിക്ടോക് താരം യാസിര്‍ പറഞ്ഞു.യാസിറിൻെറ ചിത്രം ഉപയോഗിച്ചാണ് പ്രതികൾ നടിയെ ചതിയിൽ പെടുത്താൻ ശ്രമിച്ചത്.

Related Topics

Share this story