Times Kerala

സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്.,ദാമ്പത്യത്തില് ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം  തനിക്ക് കിട്ടുന്നുണ്ട്..;മനോജ് കെ ജയൻ

 
സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്.,ദാമ്പത്യത്തില് ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം  തനിക്ക് കിട്ടുന്നുണ്ട്..;മനോജ് കെ ജയൻ

ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മനോജ്.കെ ജയൻ. ഇപ്പോളിതാ  ഭാര്യ ആശയെക്കുറിച്ച് മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ വൈറലാകുന്നത്. ഒരു  ഭാര്യ എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആശയാണെന്നാണ് മനോജ് പറഞ്ഞത്.

കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള് എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില് ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ തനിക്ക് തരുന്നുണ്ടെന്നും ആശയോടൊത്തുള്ള ജീവിതത്തിൽ താൻ ഒരുപാട് സംതൃപ്തനാണെന്നും മനോജ് പറയുന്നു.

Related Topics

Share this story