Times Kerala

ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന്; പ്രതീക്ഷയോടെ മലയാളം

 

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. ദേശീയജൂറിയില്‍ മലയാളികളില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയിലാണ് മലയാള സിനിമ.

രാവിലെ 11.30-നാണ് പുരസ്‌കാരപ്രഖ്യാപനം. 2017-ല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവന്ന മലയാളം പ്രതീക്ഷകളോടെയാണ് പ്രഖ്യാപനം ഉറ്റുനോക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ഭയാനകം, എസ്.ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, പാര്‍വതി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളാണിവ.

Related Topics

Share this story