Times Kerala

ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിൽ;പ്രസിഡന്‍റ് പാർലമെന്‍റ് സസ്പെൻഡ് ചെയ്തു

 

കൊളംബോ: ശ്രീലങ്ക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിൽ. ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന മേയ് എട്ടുവരെ പാർലമെന്‍റ് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി റനിൽ വിക്രമസിങ്കെയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറു ശ്രീലങ്കൻ മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ നടപടി.

സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടി മന്ത്രിമാരാണു രാജിവച്ചത്. ഫ്രീ​​​ഡം പാ​​​ർ​​​ട്ടി​​​യും വി​​​ക്ര​​​മ​​​സി​​​ങ്കെ​​​യു​​​ടെ യു​​​എ​​​ൻ​​​പി​​​യും ഉ​​​ൾ​​​പ്പെ​​​ട്ട മു​​​ന്ന​​​ണി​​​യാ​​​ണു ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

Related Topics

Share this story