Times Kerala

ഹൈവോൾട്ടേജ് ആക്ഷനുമായി വിശാലിന്റെ ‘ ചക്ര ‘ ട്രെയിലർ; മോഹൻലാൽ പുറത്തിറക്കി !

 
ഹൈവോൾട്ടേജ് ആക്ഷനുമായി വിശാലിന്റെ ‘ ചക്ര ‘ ട്രെയിലർ; മോഹൻലാൽ പുറത്തിറക്കി !

വിശാലിന്റെ പുതിയ സിനിമയായ ‘ ചക്ര ‘ യുടെ മലയാളം ട്രെയിലർ ‘ സൂപ്പർ സ്റ്റാർ ‘ മോഹൻ ലാൽ പുറത്തിറക്കി. ത്രസിപ്പിക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ സിനിമയാണിതത്രെ. ഒപ്പം ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നത്തിലേക്കും ചിത്രം വിരൽ ചൂണ്ടുന്നു.തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിനെത്തുക. മറ്റു ഭാഷകളിൽ ‘ചക്ര ‘ യുടെ ട്രെയിലറുകൾ തമിഴിൽ കാർത്തി, ആര്യ, തെലുങ്കിൽ റാണാ ദുഗ്ഗുബട്ടി, കന്നഡയിൽ യഷ് എന്നിവരാണ് തങ്ങളുടെ ട്വിറ്റർ പേജുകളിലൂടെ റിലീസ് ചെയ്തത്.

വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ ചക്ര ‘ യുടേത്‌. ഒരു മിലിട്ടറി ഓഫീസർ നായക കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൃഷ്ടി ഡാങ്കെ, കെ. ആർ. വിജയ, , മനോബാല,റോബോ ഷങ്കർ, വിജയ് ബാബു എന്നിവരാണ് മറ്റു അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ യാണ് സംഗീത സംവിധായകൻ . ബാലസുബ്രഹ്മണ്യമാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Related Topics

Share this story