Times Kerala

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ യാരിസ് എത്തുന്നു..!

 
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ യാരിസ് എത്തുന്നു..!

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ യാരിസ് എത്തുന്നു.  മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രം ലഭ്യമാവുന്ന, താഴ്ന്ന വകഭേദമായ ‘ജെ’ അടിസ്ഥാനമാക്കുന്ന ഫ്‌ലീറ്റ് സ്‌പെസിഫിക്കേഷന്‍ യാരിസിന് 9.12 ലക്ഷം രൂപയാണു ഷോറൂം വില. സാധാരണ യാരിസ് ജെ വകഭേദത്തെ അപേക്ഷിച്ച് വിലയില്‍ 1.96 ലക്ഷത്തോളം രൂപയുടെ കുറവുണ്ട്.

ഏഴ് എയര്‍ ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍(ഇ ബി ഡി), ബ്രേക്ക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, മാനുവല്‍ ഡേ/നൈറ്റ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളൊക്കെ പുതിയ വാഹനത്തിനുണ്ട്.

Related Topics

Share this story