Times Kerala

മധുവിന്റെ കഥ അഭ്രപാളിയിലേക്ക്

 

ഭക്ഷണംമോഷ്ടിച്ചു എന്നാരോപിച്ച് ഓരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കഥ അഭ്രപാളിയിലേക്ക്. അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്ച എന്നീ ചിത്രങ്ങള്‍ക്ക്‌ശേഷം അഖിലേഷ് ഗുരുവിലാന്‍ സംവിധാനം ചെയ്യുന്ന മധു എന്ന ചിത്രം മധുവിന്റെ ദുരന്തപര്യവസായിയായ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 10.30ന് എറണാകുളം ബി.ടി.എച്ച് സരോവരത്തില്‍ നടക്കും. അലീനാ ഫിലിംസ് സ്‌ട്രൈയിറ്റ് ലൈന്‍ സിനിമാസുമായി ചേര്‍ന്ന് ലിസി എലിസബത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Topics

Share this story