Times Kerala

തന്റെ സ്വകാര്യ വിവരങ്ങളുംചോര്‍ന്നു; സക്കര്‍ബര്‍ഗ്

 

സാന്‍ ഫ്രാന്‍സിസ്‌കോ: തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്കയ്ക്ക് ലഭിച്ചതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

യു.എസിലെ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. യു.എസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിയാണ് കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണത്തിനായി ഫെയ്‌സ്ബുക്ക് മേധാവിയെ വിളിച്ചുവരുത്തിയത്.

8.7 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിനൊപ്പം തന്റെ സ്വകാര്യ വിവരങ്ങളും ചോര്‍ന്നുവെന്നാണ് സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍.

Related Topics

Share this story