Times Kerala

സംസ്ഥാനത്ത് അടുത്ത ആഴ്ച്ച മുതല്‍ കനത്ത മഴ

 

ഈ മാസം 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. ഏതാനം ദിവസം കൂടി സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴ പെയ്യും. കാറ്റിന്റെ ഗതി വേഗം മഴയ്ക്കു കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

വേനല്‍മഴയ്ക്കു കാരണം ന്യൂമര്‍ദ്ദ പാത്തിയാണ്. പ്രതീക്ഷിച്ചതു പോലെ മഴ പെയ്താല്‍ വരള്‍ച്ച ഭീഷണി ഒഴിയും. മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്.

Related Topics

Share this story