Times Kerala

ഡാ​റ്റാ ചോ​ർ​ച്ച: ആ​പ്പി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സ്റ്റീ​വ് വൊ​സ്നി​യാ​ക്കും ഫേ​സ്ബു​ക്ക് ഉ​പേ​ക്ഷി​ച്ചു

 

ന്യ​യോ​ർ​ക്ക്: ആ​പ്പി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സ്റ്റീ​വ് വൊ​സ്നി​യാ​ക് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്തു. ഫേ​സ്ബു​ക്ക് വി​വ​ര ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം അ​ക്കൗ​ണ്ട് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ വി​റ്റു പ​ണ​മു​ണ്ടാ​ക്കു​ന്ന​തി​ന് എ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ ഫേ​സ്ബു​ക്ക് വി​ടു​ക​യാ​ണെ​ന്ന് സ്റ്റീ​വ് യു​എ​സ്എ ടു​ഡേ​യ്ക്ക​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

‌ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​വ്യ​ക്തി​വി​വ​ര​ങ്ങ​ൾ കൈ​മാ​റി ഫേ​സ്ബു​ക്ക് പ​ര​സ്യ​വ​രു​മാ​നം ഉ​ണ്ടാ​കു​ക​യാ​ണ്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു യാ​തൊ​രു പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​പ്പി​ൾ മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണ​മു​ണ്ടാ​കു​ന്ന​ത്. അ​ല്ലാ​തെ നി​ങ്ങ​ളെ വി​റ്റ​ഴി​ച്ച​ല്ല. ഫേ​സ്ബു​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളൊ​രു ഉ​ത്പ​ന്ന​മാ​ണെ​ന്നും സ്റ്റീ​വ് പ​റ​ഞ്ഞു.

Related Topics

Share this story