Times Kerala

117 വർഷം പഴക്കമുളള ‘ബ്രീട്ടീഷ് അടുക്കള’ പുതുക്കുന്നു

 
117 വർഷം പഴക്കമുളള ‘ബ്രീട്ടീഷ് അടുക്കള’ പുതുക്കുന്നു

കണ്ണൂര്‍: 117 വർഷം പഴക്കമുളള ബ്രിട്ടീഷുകാർ നിർമിച്ച അടുക്കള നവീകരിക്കുന്നു. തളിപ്പറമ്പ കരിമ്പത്തെ ജില്ലാ കൃഷി ഫാമിന്‍റെ റസ്റ്റ് ഹൗസിനോട് അനുബന്ധിച്ചുള്ള അടുക്കളയാണ് നവീകരിക്കുന്നത്. 1903ൽ ഫാം നിർമിക്കാൻ മദ്രാസ് പ്രസിഡൻസി നിയോഗിച്ച ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ എന്ന കാർഷിക ശാസ്ത്രജ്ഞനാണ് റസ്റ്റ് ഹൗസും അതോടനുബന്ധിച്ച് അടുക്കളയും നിർമിച്ചത്. സ്റ്റോർ റൂമും അടുക്കളയും ഉൾപ്പെട്ടെ രണ്ട് ചെറിയ മുറികളാണ് നവീകരിക്കുന്നത്.ഒരേ സമയം അഞ്ച് അടുപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ് അടുക്കള. എങ്കിലും പുക അല്പം പോലും അടുക്കളയിലേക്ക് വരാതെ മുകളിലെ പുകക്കുഴൽ വഴിയാണ് പുറത്തേക്ക് പോകുക എന്നത് ഈ അടുക്കളയുടെ പ്രേത്യേകതയാണ്. പുതിയ തലമുറയുടെ അറിവിലേക്ക് ഇത്തരം നിർമിതികൾ നിർത്തേണ്ടത് അത്യാവശ്യമാണെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണിത് നവീകരണം. നേരത്തെ റസ്റ്റ് ഹൗസിലെ കുതിരാലയം നവീകരിച്ച രീതിയിൽ നിർമിതി കേന്ദ്രത്തെകൊണ്ടുതന്നെ അടുക്കളയും നവീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം.

Related Topics

Share this story