Times Kerala

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം.! കോട്ടക്കലില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് അട്ടീരി സ്വദേശിയായ 40കാരനെ

 
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം.! കോട്ടക്കലില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് അട്ടീരി സ്വദേശിയായ 40കാരനെ

മലപ്പുറം: കോട്ടക്കലില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അട്ടീരി സ്വദേശി അനീസ് (40) ആണ് മരിച്ചത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്.  ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയ ജീവനക്കാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍െ്‌റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story