Times Kerala

പാപ്പുവന്യൂഗിനിയയിൽ വീണ്ടും വൻഭൂചലനം

 

പോർട്ട്മോറിസ്ബി: പാപ്പുവന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. ‌റിക്ടർസ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൊമോ മേഖലയിലുണ്ടായത്. അതേസമയം സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story