Times Kerala

“മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ മലയാളം ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം

 
“മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ മലയാളം ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ രണ്ട് മലയാളം ഷോർട്ട് ഫിലിമുകൾ അമേരിക്കയിലെ കാലിഫോർണിയയിൽ നടക്കുന്ന ബെസ്റ്റ് ഓഫ് ലാറ്റിൻ അമേരിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക് തിരഞ്ഞെടുത്തു. നറേറ്റീവ് ലൈവ് ആക്ഷൻ എന്ന കാറ്റഗറിയിലാണ് ഇവ തിരഞ്ഞെടുത്തത്. ബെവെർലി ഹിൽസിലെ ലെംലി മ്യൂസിക് ഹാളിൽ ജൂലൈ 24 നാണ് ഈ ഹൃസ്വ ചലച്ചിത്ര മേള നടക്കുന്നത്. ഇരു ഷോർട്ട് ഫിലിമുകളും മുൻപും പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേയ്‌ക്ക് തിരഞ്ഞ്ഞെടുത്തിട്ടുണ്ട്.

ഒരു കഥാപാത്രം മാത്രമുള്ള “മിറർ ഓഫ് റിയാലിറ്റി” എന്ന ഹൃസ്വചിത്രം ഇതിനോടകം തന്നെ ലോസ് ആഞ്ചലസിൽ സങ്കടിപ്പിക്കുന്ന ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ എൻഫൊക്കെ യുനിഡോസ്‌ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ്, മുംബൈയിലെ ഷോർട്ടഡ് ഷോർട്ട്‍ ഫിലിം ഫെസ്റിവൽ എന്നീ ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“മാറ്റം ദി ചേഞ്ച്” എന്ന ഹൃസ്വ ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ്, അമേരിക്കയിലെ ലോസ് ആഞ്ചലസിൽ സങ്കടിപ്പിക്കുന്ന ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളയിലേയ്‌ക്ക് മുൻപ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വരുൺ രവീന്ദ്രൻ, അരുൺ കുമാർ പനയാൽ, അശ്വിൻ ശ്രീനിവാസൻ, മിഥുൻ ഇരവിൽ, ശരൺ കുമാർ ബാരെ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.

Related Topics

Share this story