Times Kerala

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, പെട്രോൾ വില വർധനവിനെതിരെ എൻ സി പി ധർണ്ണ ആലുവയിൽ

 
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, പെട്രോൾ വില വർധനവിനെതിരെ എൻ സി പി ധർണ്ണ ആലുവയിൽ

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ സി പി സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി ആലുവ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗവും എൻ വൈ സി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ, പെട്രോൾ വില വർധനവിനെതിരെ എൻ സി പി ധർണ്ണ ആലുവയിൽആലുവ ബ്ലോക്ക് പ്രസിഡന്റ് കെഎച്ച് ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. ദിനം പ്രതി ഇന്ധന വില വർദ്ധിപ്പിച്ച് ഈ കൊറോണ കാലത്ത് നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ജനങ്ങളെ ദ്രോഹിക്കന്ന ഒരു ഗവൺമെന്റ് മോദി ഗവൺമെന്റാണെന്നും മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും ഒടുവിൽ ഇന്ത്യയെതന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ തയ്യാറായ അധികാര വർഗ്ഗത്തിന്റെ കയ്യിലാണ് ഇന്ത്യയുടെ ഭരണം എത്തിച്ചേർന്നിരിക്കുന്നതെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് അഫ്സൽ കുഞ്ഞുമോൻ പറഞ്ഞു. പ്രവാസികളോടുള്ള ദ്രോഹപരമായ ചില നയങ്ങളെ കേന്ദ്ര സർക്കാർ തന്ത്രപരമായി കേരള ഗവൺമെന്റിന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധർണ്ണയിൽ എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം മുരളി പുത്തൻവേലി, ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, രാജു തോമസ്, മുഹമ്മദാലി, അനൂബ് നൊച്ചിമ, സോമശേഖരൻ, ഷെർബിൻ കൊറയ, രാജൻ കീഴ്മാട്, നെസീ ജബ്ബാർ, അഷ്കർ സലാം, ടിസി രാജൻ, തുങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story