Times Kerala

രക്തംപുരണ്ട മുഖവുമായുള്ള സെല്‍ഫി വൈറല്‍; കടുവയെ നേരിട്ട 23കാരിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

 

മഹാരാഷ്ട്ര: സോഷ്യല്‍ മീഡിയയില്‍ വൈറലായ രക്തംപുരണ്ട ഈ സെല്‍ഫിയ്ക്ക് പിന്നില്‍ ഒരു കഥ പറയാനുണ്ട് . ഈ 23 കാരിയുടെ ധീരതയുടെ മുന്നില്‍ കടുവ തോറ്റ് പിന്മാറി. കടുവയെ നേരിട്ട് തോല്‍പ്പിച്ച രുപാലി മിശ്രാമിന്റെ ധൈര്യത്തിന്‍റെ കഥയാണിത്‌. മുന്നിലാണ് കടുവ പിന്മാറിയത്. മഹാരാഷ്ര്ടയിലാണ് സംഭവം.

ആടിന്റെ ശബ്ദം കേട്ടാണ് രൂപാലി വീട്ടിലേക്കു ഓടിയെത്തിയത്. കണ്ടത് ആടുകളെ ആക്രമിക്കുന്ന കടുവയെയും. ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കടുവ രുപാലിക്ക് നേരെ തിരിഞ്ഞു. ഇതോടെ വടിയെടുത്ത് രുപാലി കടുവയെ നേരിട്ടു. ഒടുവില്‍ കടുവയ്ക്ക് രൂപാലിയുടെ മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. കടുവയുടെ ആക്രമണത്തില്‍ രുപാലിക്കും അമ്മയ്ക്കും ചെറിയ തോതില്‍ പരിക്കേറ്റു. രുപാലിയും അമ്മയും ആശുപത്രിയില്‍ നിന്ന് ചികിത്സ തേടി.

പക്ഷേ കടുവയുടെ ആക്രമണത്തിനു ഇരയായ രൂപാലിയുടെ ആട് ചത്തു. കടുവയുടെ ആക്രമണത്തിനു ശേഷം രുപാലിയെടുത്ത സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. രുപാലിയെ ചികിത്സച്ച ഡോക്ടര്‍ അവളുടെ അസാമന്യ ധൈര്യത്തെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നു.

Related Topics

Share this story