Times Kerala

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം

 

മനില: ദക്ഷിണ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മിന്തനാവോ ദ്വീപാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

Related Topics

Share this story