Times Kerala

മൂന്നുവയസുകാരിയെ അയല്‍വാസിയായ 18 കാരന്‍ ബലാത്സംഗത്തിനിരയാക്കി പെട്ടിയിൽ അടച്ചു

 

ലഖ്​നോ: ഉത്തർപ്രദേശിലെ രാംപുരയിൽ മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി പെട്ടിയിൽ അടച്ചു. സംഭവത്തിൽ അയൽവാസിയായ 18കാരനെ പൊലീസ്​ പോക്​സോ ചുമത്തി അറസ്​റ്റു ചെയ്​തു. രാംപുരയിലെ തണ്ഡ ടൗണിലാണ്​ സംഭവം നടന്നത്​. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത്​ അയൽവാസി പെൺകുട്ടിയ്ക്ക് മിഠായി കൊടുത്ത്​ സ്വന്തം വീട്ടിലേക്ക്​ കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. ബഹളം വെച്ചു കരഞ്ഞ പെൺകുഞ്ഞിനെ പ്രതി പെട്ടിക്കുള്ളിലാക്കി പൂട്ടിവെച്ചു. എന്നാൽ ശബ്​ദം കേ​​െട്ടത്തിയ അയൽവാസികൾ ഇയാൾ ചോദ്യം ചെയ്യുകയും മുറിയിലെ പെട്ടിയിൽ അടച്ചനിലയിൽ ക​ുഞ്ഞി​െന കണ്ടെത്തുകയുമായിരുന്നു.

Related Topics

Share this story