Times Kerala

ഇന്ത്യ സമ്മാനിച്ച ധ്രുവ് ഹെലികോപ്റ്ററുകള്‍ തിരിച്ചെടുക്കണമെന്ന് മാലിദ്വീപ്

 

മാലി: ഇന്ത്യ മാലിദ്വീപിന് സമ്മാനിച്ച ധ്രുവ് അഡ്വാന്‍സിഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ തിരിച്ചെടുക്കണമെന്ന് മാലിദ്വീപ്. ധ്രുവ് വിമാനങ്ങള്‍ തിരിച്ചെടുക്കാനുളള മാലിദ്വീപിന്‍റെ അഭ്യര്‍ത്ഥനയോട് ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മാലിദ്വീപ് ചൈനയുടെ സില്‍ക്ക് റൂട്ട് പദ്ധതിയുടെ ഭാഗവാക്കാവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന മാലിദീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന്‍റെ അവസാന തെളിവാണിത്. ചൈനീസ് സര്‍ക്കാര്‍ മാലിദ്വീപില്‍ വലിയതോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയോട് അകലം പാലിക്കുകയെന്ന നയതന്ത്ര സമീപനമാണ് മാലിദ്വീപിലെ അബ്ദുളള യമീന്‍റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്.

 

Related Topics

Share this story