Times Kerala

ആഗോള ഭീകരരുടെ പട്ടികയില്‍ പാക്കിസ്ഥാനിൽനിന്ന് 139 പേര്‍ 

 

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരരുടെ പുതിയ പട്ടികയില്‍ പാക്കിസ്ഥാനിൽനിന്ന് 139 പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.  ഇവരിൽ അധികവും ലഷ്കർ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്‍റെയും പ്രവർത്തകരാണ്. ഭീകരവാദികളെ പാക്കിസ്ഥാൻ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്‍റെ പുതിയ റിപ്പോർട്ട്. വിവിധി രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ പാക്കിസ്ഥാനിൽ താമസിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്പോർട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Topics

Share this story