Times Kerala

സ്ത്രീധന പീഡനത്തിനെതിരെ പരാതി നല്‍കി; ഭര്‍ത്താവും ഭര്‍ത്തൃപിതാവും ചേര്‍ന്ന് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

 

മൊറാദാബാദ്: സ്ത്രീധന പീഡനത്തിനെതിരെ പരാതി നല്‍കി വരികയായിരുന്ന യുവതിയുടെ മുഖത്ത് ഭര്‍ത്താവും ഭര്‍ത്ത് പിതാവും ചേര്‍ന്ന് ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ദാരുണമായ സംഭവം. ദിവ്യ ശര്‍മ്മ എന്ന പെണ്‍കുട്ടിയാണ് ആസിഡാക്രമണത്തിന് ഇരയായത്.

സ്ത്രീധനം ആവശ്യപ്പെട്ട് പീഡനമുണ്ടെന്ന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷം സഹോദരി ബീന ശര്‍മ്മയ്‌ക്കൊപ്പം പോകുമ്പോള്‍ വഴിയില്‍ ആസിഡ് നിറച്ച കുപ്പി എറിയുകയായിരുന്നു. സഹോദരി ബീന നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തില്‍ ഭര്‍ത്തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. മുഖത്തിന് ഗുരുതരമായി പൊള്ളലേറ്റ ദിവ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Topics

Share this story