Times Kerala

പുതു വര്‍ഷത്തില്‍ ഓഹരി വിപണിയിലും ഉണര്‍വ് 

 

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ വാരത്തില്‍ നേട്ടത്തോടെ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 55.58 പോയന്റ് ഉയര്‍ന്ന് 33,425.82 നേട്ടത്തിലാണുള്ളത്. ദേശീയ സൂചികയായ നിഫ്റ്റി 09.15 പോയ്ന്റ് നേട്ടത്തില്‍ 10,254.80ലും എത്തി. ദീപക് ഫെര്‍ടിലൈസേഴ്‌സ്, ക്വാളിറ്റി, റിലയന്‍സ് നേവല്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, രത്തന്‍ ഇന്ത്യാ പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും വക്രാന്‍ജി, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, നെറ്റ്‌വര്‍ക്ക് 18 മീഡിയ, ഹെക്‌സവെയര്‍ ടെക്‌നോളജീസ്, ബോംബെ ബര്‍മ്മ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Related Topics

Share this story